Advertisement

കണ്ണൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

February 13, 2019
Google News 1 minute Read

കണ്ണൂര്‍ ഉദയഗിരിയില്‍ തേനീച്ചയുടെ  കുത്തേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തൊമരക്കാട്ടെ തട്ടാപ്പറമ്പിൽ ജോസഫ് (65) ആണ് മരിച്ചത്. തട്ടാപ്പറമ്പിൽ ദേവസ്യ, മാളിയേക്കൽ ഏലിയാമ്മ, തട്ടാപ്പറമ്പിൽ മിനി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കരുവാഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More:ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയവർക്ക് നേരെ തേനീച്ച കൂട്ടത്തിന്റെ ആക്രമണം (വീഡിയോ

കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന ജോസഫിനെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർക്കാണ് പരിക്കേറ്റത്.റോസമ്മയാണ് മരിച്ച ജോസഫിന്റെ ഭാര്യ. മക്കൾ: ബീന, ബിജു, വിനു. സംസ്കാരം ബുധനാഴ്ച മൂന്നുമണിക്ക് ഉദയഗിരി സെന്റ് മേരീസ് ദേവാലയത്തിൽ.

Read More:തേനിച്ചകളുടെ ‘കണക്കുകൂട്ടല്‍’ ശരിയാണെന്ന് ഗവേഷകര്‍

രണ്ട് മാസത്തിനിടെ തേനീച്ചയുടെ ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ ആളാണ് ജോസഫ്. മൂവാറ്റുപുഴ സ്വദേശിയായ 13കാരി ഉൾപ്പെടെയാണ് നേരത്തെ തേനീച്ചക്കുത്തേറ്റ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here