ഗായിക നീതി മോഹന്‍ വിവാഹിതയാകുന്നു; പ്രീ വെ‍ഡ്ഡിംഗ് ഫോട്ടോഷൂട്ട് വൈറല്‍

ഗായിക നീതി മോഹന്‍ വിവാഹിതയാകുന്നു. നടന്‍ നിഹാര്‍ പാണ്ഡ്യയാണ് വരന്‍. ഫെബ്രുവരി 15 നാണ് വിവാഹം. താരത്തിന്‍റെ സഹോദരിമാരുമൊത്തുള്ള പ്രീ വെഡ്ഡിംഗ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ശക്തി മോഹന്‍, മുക്തി മോഹന്‍, ക്രിതി മോഹന്‍ എന്നീ സഹോദരിമാരുമൊത്താണ് നീതിയുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്.

ഇന്നലെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മോഹന്‍ സഹോദരിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്. രണ്ട് വസ്ത്രങ്ങളിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ലൈലാക്ക് സാരിയണിഞ്ഞ് നീതി എത്തിയപ്പോള്‍ സഹോദരിമാരെല്ലാം നീല ഷെയിഡിലുള്ള വസ്ത്രങ്ങളാണ് തെരഞ്ഞെടുത്തത്. നീല ലെഹംഗയില്‍ നീതെ എത്തിയപ്പോള്‍ സഹോദരിമാര്‍ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും തെരഞ്ഞെടുത്തു.

Read More : സൗന്ദര്യ രജനികാന്തിന്റെ പ്രീ വെഡ്ഡിംഗ് റിസപ്ഷന്‍ ചിത്രങ്ങള്‍

നാളെയാണ്  നീതിയുടെ മെഹന്ദി ചടങ്ങുകള്‍ നടക്കുക. അന്ന് രാത്രി തന്നെയാണ്  വിവാഹ നിശ്ചയ ചടങ്ങും സംഗീതും അരങ്ങേറുന്നത്. ഹൈദപാബാദിലെ ഫലകുനാമ പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.

നീതി മുന്പ് പാടിയിരുന്ന ആസ്മ എന്ന ബാന്‍ഡില്‍ നിഹാറിന്‍റഎ സുഹൃത്തും ഉണ്ടായിരുന്നു. അന്ന് നീതിയെ പരിചയപ്പെടുത്തി തരാന്‍ നിഹാര്‍ സുഹ്രിത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും അത് നടന്നില്ല. പിന്നീട് മറ്റൊരു സുഹ്രിത്തിന്‍റെ വിവാഹ വേദിയില്‍ നിഹാര്‍ നീതിയെ കാണുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രമാണ് നിഹാറിന്‍റെ പുതിയെ ചിത്രം.

2012 ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലെ ഇഷ്ഖ് വാല ലവ് എന്ന ഗാനത്തിലൂടെയാണ് ബോളിവുഡ് സംഗീത ലോകത്ത് നീതി തുടക്കം കുറിച്ചത്. ജിയാ രെ, സഡ് ഗലി ആജ, സോ ആസ്മാന്‍ െഎന്നിവയാണ് നീതിയുടെ ശ്രദ്ധേയ ഗാനങ്ങള്‍.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top