Advertisement

റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു

February 13, 2019
Google News 1 minute Read

ബിക്കാനിർ ഭൂമിയിടപാട് കേസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു.രാജസ്ഥാനിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടരയോടെയാണ് അവസാനിച്ചത്.

ഇന്നലെ റോബർട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യൽ.രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ കൊളായത് മേഖലയില്‍ 275 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് വാങ്ങി എന്നാണ് കേസ്.

Robert Vadra : റോബർട്ട് വദ്രയെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു; 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8 മണി വരെ നീണ്ടു

2010 ല്‍ ആണ് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈന്‍ ഹോസ്പിറ്റാലിറ്റി സ്ഥലം വാങ്ങുന്നത്. ഈ സ്ഥലം 2012 ല്‍ മറിച്ച് വിറ്റിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെഅഞ്ചാം തവണയാണ് റോബർട്ട് വദ്ര വിവിധ കേസുകളിൽഅന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here