ഭീമ കൊറേഗാവ് ആക്രമണം: കുറ്റപത്രം സമര്‍പ്പിക്കാന്‍ പൂനെ പൊലീസിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

ഭീമ കൊറിഗാവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പുനെ പോലീസിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ ആകില്ലെന്ന് ബോംബെ ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. ഇതോടെ മലയാളിയായ റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി.

Read more: ഭീമ കൊറേഗാവ് ആക്രമണം; ആനന്ദ് തെല്‍തുംദെ അറസ്റ്റില്‍

2018 ജനുവരി 1 ന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന്റെ ഭാഗമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗൗതം നവലാഖയടക്കം അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങലില്‍ നിന്നും 2018 ഓഗസ്റ്റ് 28നായിരുന്നു വരവര റാവു, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്.

Read more: ഭീമ കൊറോഗാവ് കേസ്; ആനന്ദ് തെത്‌ലുമ്‌ദേയെ അറസ്റ്റ് ചെയ്തത നടപടി നിയമവിരുദ്ധമെന്ന് പൂനെ സെഷൻസ് കോടതി

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംദെയെ ഫെബ്രുവരി 2ന് പൂനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കികൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയായിരുന്നു തെല്‍തുംദെയുടെ അറസറ്റ്. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top