‘ചേച്ചി സ്റ്റൂളിൽ കയറിയാണോ നിൽക്കുന്നത്?’ ആരാധകന്റെ കമന്റിന് രസികൻ മറുപടി നൽകി സുപ്രിയ

പൃഥ്വിരാജും സുപ്രിയയും നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇതിലും വൈറലായിരിക്കുന്നത് ചിത്രത്തിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റും അതിന് സുപ്രിയ കൊടുത്ത മറുപടിയുമാണ്.
‘സുപ്രിയ ചേച്ചി സ്റ്റൂളിൽ കയറി ആണോ നിൽക്കുന്നത്’ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഉടൻ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്ന് സുപ്രിയ തിരിച്ചു ചോദിച്ചും. സുപ്രിയയുടെ രസികൻ റിയാക്ഷൻ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെയും കമന്റു ബോക്‌സിലെത്തി രസികൻ കമന്റുകളിലൂടെ പൃഥ്വിയും സുപ്രിയയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
Read More : ഇനിയും കിളി വന്നില്ലെങ്കില്‍ പിടിച്ച് കൂട്ടിലിടും; ആരാധകന്‍റെ കമന്‍റിന് പൃഥ്വിയുടെ ആശംസ
നേരത്തെ നയൻ എന്ന ചിത്രം കണ്ട് തന്റെ കിളി പോയെന്ന ആരാധകന്റെ കമന്റിന് മറുപടി നൽകി പൃഥ്വിരാജും വാർത്തകളിൽ ഇടംനേടിയിരുന്നു. ഒന്നുകൂടി കണ്ടാൽ പോയ കിളി തിരിച്ചു വരുമെന്ന പൃഥ്വിയുടെ കമന്റിന് ചിത്രം വീണ്ടും പോയി കണ്ട ടിക്കറ്റ് സഹിതം പോസ്റ്റ് ചെയ്ത് ആരാധകൻ മറുപടി നൽകി. ‘പറന്ന കിളിയെ തിരിച്ചു വിളിക്കാൻ പോയതാ…കിളി പിന്നെയും പറന്നു.. ഇത് മൂന്നാമത്തെ ശ്രമം ആണ് പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും പൃഥ്വിയെ ടാഗ് ചെയ്തു കൊണ്ട് ആരാധകൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ.’
പൃഥ്വിരാജ് സ്വതന്ത്ര നിർമാതാവാകുന്ന ആദ്യചിത്രമെന്ന നിലയിലും സോണി പിക്‌ചേഴ്‌സ് ആദ്യമായി പ്രാദേശികഭാഷയിൽ ആദ്യമായി എത്തുന്ന ചിത്രമെന്നനിലയിലും ഏറെ പ്രതീക്ഷകൾ നൽകിയ ചിത്രമാണ് നയൻ. പ്രകാശ്‌രാജ്, മാസ്റ്റർ അലോക്, മംമ്ത മോഹൻദാസ്, വാമിക ഗബ്ബി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അഭിനാഥ് രാമാനുജമാണ് ഛായാഗ്രാഹകൻ, ശേഖർ മേനോൻ പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here