വാലന്റൈന്‍സ് ഡേയില്‍ പ്രണയം വെളിപ്പെടുത്തി നടന്‍ ആര്യ

arya and sayyesha

പ്രണയദിനത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി നടൻ ആര്യ. നടി സയേഷയാണ് തന്റെ വധു എന്നാണ് ആര്യ വെളിപ്പെടുത്തിയിരിക്കുന്നത്.  കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹം ഉണ്ടെന്നും ഇരുവരും ട്വിറ്ററിൽ കുറിച്ചു.

ഹൈദ്രാബാദില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്നചിത്രത്തില്‍ ഇരുവരുമായിരുന്നു നായികാനായകന്മാര്‍. ഇതിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാൽ–സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More