ഇവന്‍ പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്ത ചാവേര്‍; ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത് കഴിഞ്ഞ വര്‍ഷം

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 44 സൈനികരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിന്റെ ഭാഗമായത് ആദില്‍ അഹമ്മദ് എന്ന 22 കാരന്‍. ആക്രമണം നടന്ന അവന്തിപ്പോറയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു കാറില്‍ സ്‌ഫോടക വസ്തുക്കളുമായി ആദില്‍ നിലയുറച്ചിരുന്നത്. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കളായിരുന്നു ആദില്‍ കരുതിയിരുന്നത്. സൈനികരുടെ ജീവനെടുക്കണമെന്ന് കരുതിക്കൂട്ടി തന്നെയായിരുന്നു ആദില്‍ ഭാഗമായ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിച്ചത്.
ഒരു വര്‍ഷം മുന്‍പായിരുന്നു ആദില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത്. വഖാസ് കമാന്‍ഡോ എന്നാണ് തീവ്രവാദ സംഘടനയില്‍ ആദില്‍ അറിയപ്പെട്ടിരുന്നത്. ഒരു വര്‍ഷം കാത്തിരുന്നതിന് ശേഷം ജെയ്‌ഷെ മുഹമ്മദിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരം സംജാതമായിരിക്കുകയാണെന്ന് പുല്‍വാമയിലെ ആക്രമണത്തിന് തൊട്ടുമുന്‍പ് ആദില്‍ പറഞ്ഞു. ഈ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ താന്‍ മരിച്ചിട്ടുണ്ടാകുമെന്നും ആദില്‍ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തെക്കന്‍ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ ആദില്‍ അഹമ്മദ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. 2017 മാര്‍ച്ചില്‍ ആദില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്റെ ഭാഗമായുള്ള തീവ്രവാദി ഗ്രൂപ്പായ മസൂദ് അസറിന്റെ ഭാഗമായി. അവിടെ നിന്നുമാണ് ജെയ്‌ഷെ മുഹമ്മദില്‍ എത്തിയത്.
ഇന്നലെ വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ മരിച്ചത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ആദില്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here