Advertisement

സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള

February 15, 2019
Google News 1 minute Read
bdjs will continue in nda says sreedharan pillai

കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് താനൊരു പട്ടികയും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. പ്രാഥമിക പട്ടിക കൈമാറിയെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ത്ഥികളെ കേന്ദ്രം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. തന്നെയാരും വളഞ്ഞിട്ടാക്രമിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കൊച്ചിയില്‍ ബി.ജെ.പി.കോര്‍കമ്മിറ്റി യ്ക്ക് മുമ്പായിട്ടായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

Read Also: ‘നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട് ? ശബരിമലയെ വെറുതെ വിട്ടുകൂടെ ?’ : പൃഥ്വിരാജ്

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് കൈമാറിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
തിരുവനന്തപുരത്ത് മത്സരിക്കുന്നവരുടെ സാധ്യതപട്ടികയില്‍ കുമ്മനം രാജശേഖരന്റെയും സുരേഷ് ഗോപിയുടെയും പേരുകള്‍ ഉള്‍പ്പെട്ടതായും തൃശ്ശൂര്‍,കാസര്‍കോഡ് മണ്ഡലങ്ങളില്‍ പരിഗണിക്കുന്നതിനായി കെ.സുരേന്ദ്രന്റെ പേര് നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന ആരോപണവുമായി ബി.ജെ.പി യിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവരുകയും ചെയ്തിരുന്നു.

Read Also: പുൽവാമ ഭീകരാക്രമണം; പ്രതിഷേധ സൂചകമായി കറാച്ചി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്നും പിന്മാറി ജാവേദ് അക്തറും ഷബാന അസ്മിയും

ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന വിശദീകരണവുമായി ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ബിജെപി അഖിലേന്ത്യ സെക്രട്ടറി വൈ. സത്യകുമാറിന് നല്‍കി.ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാണ് സത്യകുമാറിനെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് നിയോഗിച്ചത്. സത്യകുമാറിനൊപ്പം നിര്‍മല്‍ സുരാനയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇവര്‍ രണ്ടു പേരും ഉടന്‍ തന്നെ കേരളത്തിലെ ചുമതല ഏറ്റെടുക്കുമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here