നരോത്ത് ദിലീപന്‍ വധക്കേസ്: എസ് ഡി പി ഐ മുന്‍ ജില്ലാ പ്രസിഡന്റ് അടക്കം 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

പേരാവൂര്‍ വിളക്കോട്ടെ സിപിഐഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. എസ് ഡി പി ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ബഷീര്‍ അടക്കം ഒന്‍പത് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
ദിലീപന്‍ വധക്കേസില്‍ ഒന്‍പത് പേര്‍ കുറ്റക്കാരാണെന്ന് ഫെബ്രുവരി പതിനാലിന് കോടതി വിധിച്ചിരുന്നു. 7 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദിലീപനെ ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ വെച്ച് മഴു, വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നു ഗീരിഷിനും രാജനും സാരമായി പരിക്കേറ്റിരുന്നു. ഇവരുള്‍പ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ വിസ്തരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here