Advertisement

സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

February 16, 2019
Google News 1 minute Read

തമിഴ് നടന്‍ സിലമ്പരസന്റെ സഹോദരനും നടനുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. അച്ഛന്‍ രാജേന്ദ്രന്റെയും സഹോദരന്റെയും സാമീപ്യത്തിലായിരുന്നു കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാം മതം സ്വീകരിച്ച എ ആര്‍ റഹ്മാന്‍ യുവന്‍ ശങ്കര്‍ രാജ എന്നിവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കുരലരസന്‍ മതം മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിനേതാവായി സിനിമയിലെത്തിയ കുരലരസന്‍ പിന്നീട് സംഗീതസംവിധാനത്തിലേക്ക് വഴിമാറുകയായിരുന്നു. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളിലാണ് കുരലരസന്‍ അഭിനയിച്ചിട്ടുള്ളത്. സിമ്പു നായകനായ ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ സംഗീതസംവിധാനവും കുരലരസന്‍ നിര്‍വഹിച്ചിട്ടുണ്ട്.

തമിഴിലെ പ്രമുഖ സംവിധായകനാണ് കുരലരസന്റെയും സിമ്പുവിന്റെയും അച്ഛന്‍ രാജേന്ദ്രന്‍.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here