Advertisement

കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി; സീറ്റ് വിട്ടുനല്‍കി ജനതാദള്‍

February 17, 2019
Google News 1 minute Read
cpim flag

കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ ജനതാദള്‍ സമ്മതിച്ചതായി സിപിഎം. ജനതാദളുമായി സിപിഎം ജില്ലാ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് സീറ്റ്  ധാരണയായത്. കോട്ടയം സീറ്റില്‍ പാര്‍ട്ടി സ്ഥാനര്‍ത്ഥി തന്നെ മത്സരിക്കണം എന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം.

സംഘടനാ സംവിധാനം തീരെയില്ലാത്തതാണ് ജനതാദളിന്റെ പിന്മാറ്റത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞതവണ മാത്യു ടി തോമസ് മത്സരിച്ച സീറ്റ് തിരികെ വേണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം ജനതാദള്‍ അംഗീകരിക്കുകയായിരുന്നു.

മണ്ഡലത്തില്‍നിന്നും സിപിഎം തന്നെ വീണ്ടും മത്സരിക്കണമെന്നാണ് ജില്ലാനേതൃത്വത്തിന്റെ അഭിപ്രായം. ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ ഇറക്കാനുള്ള നീക്കങ്ങള്‍ ഇടയ്ക്ക് സജീവ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് മണ്ഡലം സിപിഎമ്മിന് തന്നെ വേണമെന്ന് അഭിപ്രായവുമായി ജില്ലാസെക്രട്ടറി രംഗത്തുവരുന്നത്.

മണ്ഡലത്തില്‍ ഘടകകക്ഷികള്‍ ജയിച്ചിട്ടില്ലെന്നും സിപിഎമ്മാണ് ജയിച്ചതെന്നും സിപിഎം ജില്ലാസെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. വിജയസാധ്യത ഇല്ലാതാക്കേണ്ടെന്ന കാര്യം ജനതാദള്‍ സൂചിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം മറ്റൊരു സീറ്റ് വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത് സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.ന്യൂനപക്ഷ പരിഗണന മുന്നില്‍കണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജിനെ രംഗത്തിറക്കാനുള്ള നീക്കം സംസ്ഥാനതലത്തില്‍ നടന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വരുന്നത് അനുസരിച്ചാകും കോട്ടയത്തെ സീറ്റ് ആര്‍ക്ക് എന്ന കാര്യത്തില്‍ വ്യക്തത വരുക.

കഴിഞ്ഞ തവണ അവസാനനിമിഷമാണ് കോട്ടയം മണ്ഡലം ജനതാദള്‍ എസിന് ലഭിച്ചത്. സംസ്ഥാനപ്രസിഡന്റായിരുന്ന മാത്യു.ടി.തോമസ് തന്നെ കളത്തിലിറങ്ങിയെങ്കിലും വിജയിക്കാനായില്ല. ഇക്കുറി കൂടുതല്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റാണ് ജനതാദള്‍ എസ് ലക്ഷ്യമിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here