ദേശീയ സീനിയർ സ്കൂൾ കായികമേളയിൽ തുടർച്ചയായി 22ാം തവണയും കേരളത്തിന് കിരീടം

sports meet

ദേശീയ സീനിയർ സ്കൂൾ കായികമേളയിൽ തുടർച്ചയായി 22ാം തവണയും കേരളത്തിന് കിരീടം. ഫെബ്രുവരി 15 മുതൽ 17 വരെ ഗുജറാത്തിലെ നാദിയാദിൽ വച്ചായിരുന്നു മത്സരങ്ങള്‍.
ആൺകുട്ടികളുടെ വിഭാഗത്തിൽ 5 സ്വർണ്ണവും 5 വെള്ളിയും 4 വെങ്കലവുമായി 85 പോയിന്റും പെൺകുട്ടികളുടെ വിഭാഗത്തിൽ 6 സ്വർണ്ണവും 7 വെള്ളിയും 2 വെങ്കലവുമായി 104 പോയിന്റുമായി കീരിടം നിലനിർത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ പൂല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസ്സിലെ അപർണ്ണ റോയി മികച്ച കായിക താരമായും തിരഞ്ഞെടുക്കപ്പെട്ടു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top