കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് എഫ്ഐആര്‍

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎമ്മെന്ന് എഫ്ഐആര്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നും എഫ്ഐആര്‍ പറയുന്നു. കൊലപാതകത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറിലുണ്ട്. അന്വേഷണം തുടങ്ങിയതായി കണ്ണൂര്‍ റെയ്ഞ്ച് ഐജി വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊലപാതകം; ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു
ആക്രമണം നടന്ന സ്ഥലത്ത് പോലീസിന്റെ പരിശോധനയില്‍ ഒരു കത്തിയുടെ പിടിയും മൂന്ന് മൊബൈല്‍ ഫോണുകളും ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ എത്തിയ ബൈക്കിന് സമീപത്ത് നിന്നുമാണ് പോലീസിന് ഇത് ലഭിച്ചത്.
പെരിയയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കൃപേഷ്, ജോഷി (ശരത് ലാല്‍) എന്നിവരാണ് മരിച്ചത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേഷ് ആണ് ആദ്യം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജോഷിയ്ക്കും മാരകമായി വെട്ടേറ്റിരുന്നു. ഈ കൃത്യത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധത്തിന്റെ പിടിയാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here