Advertisement

പുല്‍വാമയിലെ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

February 18, 2019
Google News 1 minute Read
attack

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച പുല്‍വാമയിലെ ഏറ്റമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു മേജര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്ന ആക്രമണത്തിലെ ചാവേറിനെ സഹായിച്ച മൂന്നംഗ സംഘം ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയാണ് തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പുല്‍വാമയില്‍ സ്ഫോടനം നടന്ന സ്ഥലത്തിന്റെ 13കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരച്ചിലില്‍ ഇവിടെ ഒരു ബഹുനില കെട്ടിടത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചത്.

പുല്‍വാമ ആക്രമണം: മസൂദ് അസര്‍ ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
സൈന്യവും സേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന ബഹുനില കെട്ടിടം ദൗത്യസേന പൂര്‍ണ്ണമായി വളഞ്ഞിട്ടുണ്ട്. ഭീകരര്‍  ഇവര്‍  ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്. സൈന്യം കെട്ടിടം വളഞ്ഞതിന് പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ജീവനോട് പിടിക്കണമെന്നാണ് ദൗത്യസേനയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here