പുരസ്‌കാര നിറവില്‍ സുഡാനി ഫ്രം നൈജീരിയ; മൊറോക്കോ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായനായി സക്കറിയ മുഹമ്മദ്

മൊറോക്കോയില്‍ നടന്ന ഫെസ് ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടി സുഡാനി ഫ്രം നൈജീരിയ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ മുഹമ്മദ് സ്വന്തമാക്കി. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആഗ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്.
2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇതിനോടകം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് കേരളയില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടിയത് സുഡാനി ഫ്രം നൈജീരിയയായിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം മികച്ച അഭിപ്രായം നേടി.
സൗബിന്‍ ഷാഹിര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. നൈജീരിയന്‍ നടനായ സാമുവര്‍ അംബിയോള റോബിന്‍സണും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി. മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമത്തിന്റെ കഥപറഞ്ഞ ചിത്രം പച്ചയായ യാഥാര്‍ത്ഥ്യമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ഉമ്മമാരും കൈയടി വാങ്ങി. സക്കറിയയും മുഹ്‌സിന്‍ പെരാരിയുമായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here