ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് സണ്ണി ലിയോണിന്

sunny leone

ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് സണ്ണിലിയോണിന്

തലക്കെട്ട് കണ്ട് നടി സണ്ണി ലിയോണാണ് ഈ ഒന്നാം റാങ്കുകാരി എന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് ആള് വേറെയാണ്. സംഭവം ബീഹാറിലാണ്. അവിടുത്തെ ആരോഗ്യ വകുപ്പിലെ എന്‍ജിനീയറീംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന ജൂനിയര്‍ എന്‍ജിനീയറിംഗ് യോഗ്യത പരീക്ഷയിലാണ് ‘ഏതോ ഒരു’ സണ്ണി ലിയോണ്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ പേര് നടിയുടേത് ആയതുകൊണ്ട് ഈ സണ്ണി ലിയോണും പ്രശസ്തിയിലേക്ക് ഉയര്‍ന്നെന്ന് മാത്രം.

Read Also: രംഗീല ഷൂട്ടിംഗിനിടെ സണ്ണിലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് കൂട്ടുകാര്‍; വീഡിയോ പങ്ക് വച്ച് താരം

സണ്ണി എന്നാണ് യുവതിയുടെ പേര് ലിയോണ്‍ പിതാവിന്റെ പേരാണ്. ലിയോണ ലിയോണ്‍ എന്നാണ് പിതാവിന്റെ പേരിന്റെ പൂര്‍ണ്ണ രൂപം.  98.5 പോയന്റ് നേടിയാണ് ഈ സണ്ണിലിയോണ്‍ ഒന്നാമത് എത്തിയിരിക്കുന്നത്. പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ ഈ സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറയുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More