കൊച്ചിയില്‍ നിന്ന് തിരുപ്പതിയിലേക്ക് വിമാന സര്‍വ്വീസ്

കൊച്ചിയില്‍ നിന്ന് തിരുപ്പതിയിലേക്ക് സര്‍വ്വീസ് ഒരുക്കി സ്പെസ് ജെറ്റ്. കൊച്ചിയില്‍ നിന്ന് തിരുപ്പതിയിലേക്കും തിരിച്ചും സര്‍വ്വീസുണ്ട്. തിരുപ്പതിയ്ക്ക് പുറമെ വിജയവാഡ, ബെംഗളൂരു എന്നി നഗരങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന സര്‍വ്വീസുകളും സ്പെസ് ജെറ്റ് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കും.
കൊച്ചിയില്‍ നിന്ന് രാവിലെ 9.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.40ന് തിരുപ്പതിയില്‍ എത്തിച്ചേരും. വൈകിട്ട് 6.25ന് തിരികെ പുറപ്പെടുന്ന വിമാനം 7.40ന് തിരികെ കൊച്ചിയില്‍ എത്തും. 3342മുതലാണ് ടിക്കറ്റ് നിരക്ക്.
കൊച്ചി- തിരുപ്പതി, വിജയവാഡ- തിരുപ്പതി, വിജയവാഡ- ബെംഗളൂരു എന്നിങ്ങനെയാണ് സര്‍വ്വീസുകള്‍
ദക്ഷിണേന്ത്യയിലെ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പെസ് ജെറ്റ് ആരംഭിക്കുന്ന പുതിയ എട്ട് സര്‍വ്വീസുകളുടെ ഭാഗമായാണ് ഈ സര്‍വ്വീസുകളും ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വ്വീസുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here