ഒരു അഡാര്‍ ലൗവിന്റെ മാറ്റി ചിത്രീകരിച്ച ക്ലൈമാക്‌സ് നാളെ മുതല്‍

പ്രണയദിനത്തില്‍ തിയേറ്ററുകളിലെത്തിയ ഒരു അഡാര്‍ ലൗവിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് മോശം അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ പുതിയ ക്ലാമാക്‌സുമായാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.

തിയേറ്ററില്‍ എത്തിയത് മുതല്‍ ഒരു അഡാര്‍ ലൗവിന് മോശം റിവ്യൂവാണ് ലഭിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് പല കോണുകളില്‍ നിന്നും മോശം അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് കളക്ഷനില്‍ വന്‍ ഇടിവ് നേരിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചിത്രത്തിന്റെ പുതിയ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. ഒറ്റ ദിവസംകൊണ്ട് വളരെ റിസ്‌ക് എടുത്താണ് ചിത്രീകരണം നടത്തിയത്. ക്ലൈമാക്‌സ് മാറ്റി എത്തുന്നതോടെ അഡാര്‍ ലൗവിന് മികച്ച അഭിപ്രായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Read more: ‘ഫീല്‍ ഗുഡായി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നു, ആ റിസ്‌കിന് പിന്നില്‍ ഒരു കാരണമുണ്ട്’: ഒമര്‍ ലുലു

ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് മോശമായതിനെത്തുടര്‍ന്ന് റോഷനെതിരേയും പ്രിയ വാര്യരിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘മാണിക്യ മലരായ പൂവി’ എന്ന ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. പ്രിയ വാര്യരെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ആ ഗാനത്തിലൂടെയായിരുന്നു. എന്നാല്‍ ക്ലൈമാക്‌സ് മോശമായതോടെ ചിത്രം സാമ്പത്തിക പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ചിത്രത്തിന് എന്തുകൊണ്ട് അത്തരത്തില്‍ ഒരു ക്ലൈമാക്‌സ് നല്‍കി എന്ന് വിശദീകരിച്ച് ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. ചിത്രം നല്ല രീതിയില്‍ അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും അത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം ഈ ചിത്രത്തിന് തന്നെ തനിക്ക് പ്രചോദനമായ ഒരു യഥാര്‍ത്ഥ സംഭവമാണെന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More