Advertisement

മഠത്തിനെതിരായ കേസ്; വിശദീകരണവുമായി സന്യാസ സഭ

February 20, 2019
Google News 1 minute Read

മഠത്തിനെതിരായ കേസില്‍ വിശദീകരണവുമായി സന്യാസ സഭ. സിസ്റ്റര്‍ ലിസി കുര്യനെ തടഞ്ഞുവെച്ചിട്ടില്ലെന്ന് എഫ്സ്സി. സന്യാസസഭസ്ഥലം മാറ്റം ഫ്രാങ്കോയ്ക്കെതിരായ മൊഴിയുടെ പശ്ചാത്തലത്തിലല്ലെന്നാണ് വിശദീകരണം. തടങ്കലിൽ വെച്ചുവെന്ന വാദം തെറ്റ്. മഠത്തിന്റെ ഗസ്റ്റ് ഹൗസിൽ അനധികൃതമായി താമസിച്ചുവെന്നും വിശദീകരണത്തില്‍ പറയുന്നു.

എഫ്സിസിയുടെ വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയില്‍ മൂവാറ്റുപുഴയിലുള്ള ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ 14കൊല്ലമായി അനധികൃതമായി താമസിച്ച് വരികയായിരുന്നു സിസ്റ്റര്‍ ലിസിയെന്നും കേരളത്തില്‍ യാതൊരു പ്രവര്‍ത്തനവും വിജയവാഡ പ്രൊവിന്‍സിന് ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയാണെന്നും വിശദീകരണക്കുറിപ്പ് പറയുന്നു.

കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിച്ച ഇവര്‍ ബിഷപ്പിന് എതിരായി മൊഴി നല്‍കുകയുമായിരുന്നു. കോണ്‍വെന്റിന് പുറത്ത് രഹസ്യമായാണ് മൊഴി നല്‍കിയതെന്നതിനാല്‍ അത് സംബന്ധിച്ച് അധികാരികള്‍ക്ക് അറിവുണ്ടായിരുന്നില്ല. മൊഴി നല്‍കിയതായിരുന്നില്ല ഒരു എഫ് സിസി സഭാംഗത്തിന് നല്‍കുന്ന ഒരു സ്ഥലം മാറ്റം എന്നതിലുപരി വഴിമാറി നടന്ന ഒരു സഹോദരിയ്ക്ക് നല്‍കിയ തിരുത്തലായിരുന്നു സ്ഥലം മാറ്റമെന്ന് എഫ് സിസി വ്യക്തമാക്കുന്നു.
മoത്തിൽ ബഹളമുണ്ടാക്കിയത് സിസ്റ്റർ ലിസി സ്വമേധയാ ആണ്. പ്രായമായ കന്യാസ്ത്രീകൾ മാത്രമാണ് മുവാറ്റുപുഴ മഠത്തിലുള്ളതെന്നും ഇവർക്ക് സിസ്റ്റർ ലിസിയെ തടഞ്ഞുവെക്കാനാവില്ലെന്നും കുറിപ്പിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here