ഉംറ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി തീരുമാനിച്ചു

ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി തീരുമാനിച്ചു. തൊണ്ണൂറ് ദിവസത്തിനകം പദ്ധതി പ്രാബല്യത്തില്‍ വരും.വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാനാണ് കൌണ്‍സില്‍ ഓഫ് കോ-ഓപ്പറെറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം.
Read Also: റിയാദില്‍ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
സൗദി ആരോഗ്യ മന്ത്രാലയം, ഹജ്ജ് ഉംറ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് തൊണ്ണൂറ് ദിവസത്തിനകം പദ്ധതി പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ കൌണ്‍സിലിനോട് അധികൃതര്‍ നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ക്ക് എമര്‍ജന്‍സി കേസുകള്‍ ഉള്‍പ്പെടെ എല്ലാ രോഗങ്ങള്‍ക്കും ഈ പദ്ധതി വഴി ചികിത്സ ലഭിക്കും. ഇതുപ്രകാരം അംഗീകൃത ഏജന്‍സികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ മാത്രമേ ഉംറ വിസ അനുവദിക്കുകയുള്ളൂ. ഇതോടെ ഹജ്ജ് തീര്‍ഥാടകരും നയതന്ത്ര പ്രതിനിധികളും സര്‍ക്കാരിന്റെ അതിഥികളും അല്ലാത്ത സൗദി സന്ദര്‍ശിക്കുന്ന എല്ലാ വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here