കുമ്പളങ്ങി നൈറ്റ്സില്‍ കണ്ട ‘കവര്’ എന്ന പ്രതിഭാസം എന്താണ്?

boiluminance

കവര് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിച്ചൂടേ എന്ന ബോബി ബോണിയോട് പറയുമ്പോള്‍ തൊട്ടടുത്ത സീനില്‍ കാണാന്‍ പോകുന്ന അത്ഭുതത്തെ കുറിച്ച് തീയറ്ററിലിരുന്ന ഭൂരിഭാഗം പേര്‍ക്കും അറിയില്ലായിരുന്നു. ആ വെള്ളം എങ്ങനെ നീല നിറമായെന്ന് നമ്മള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. നമ്മളില്‍ പലര്‍ക്കും അതെന്താണ് സംഭവം എന്ന് പിടികിട്ടിയതേയില്ല, ബയോലൂമിനന്‍സ് എന്ന പ്രതിഭാസമാണിത്.


രാസപ്രവർത്തനം മൂലം വെളിച്ചം പുറപ്പെടിവിക്കാനുള്ള കഴിവാണ് ബയോലുമിനസെൻസ്. ഇത്തരം വെളിച്ചത്തെ” തണുത്ത വെളിച്ചം” എന്നും വിശേഷിപ്പിക്കാറുണ്ട് കാരണം ഈ വെളിച്ചത്തിന്റെ ഫലമായി ചൂട് ഒട്ടും തന്നെ ഉണ്ടാകുന്നില്ല. ലുസിഫെറസ് എന്ന എൻസൈം, ലുസിഫെറിൻ എന്ന പ്രോട്ടീനിനെ ഓക്സികരിക്കുന്നതിന്റെ ഫലമായിട്ടാണ് പ്രകാശം പുറപ്പെടുവിക്കുന്നത്.

ReadAlso: കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പഴയതല്ല, പുത്തന്‍ പുതിയത്; പ്രൊഡക്ഷന്‍ ഡിസൈനര്‍ സംസാരിക്കുന്നു
ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികളും ഈ പ്രതിഭാസം കാണിക്കാറുണ്ട്.  പ്രകാശത്തിനൊപ്പം ചൂട് പുറത്ത് വിടാത്ത അവസ്ഥയാണിത്. ഇണയെ ആകര്‍ഷിക്കുന്നതിനും ശത്രുക്കളെ അകറ്റി നിറുത്തന്നിനും ഒക്കെയുളള ഇവയുടെ ഒരു പ്രതിരോധ സംവിധാനം കൂടിയാണിത്.

 

Loading...
Top