Advertisement

കെവിന്‍ കൊലക്കേസ്; കുറ്റം നിഷേധിച്ച് ഒന്നാം പ്രതി സാനു ചാക്കോ

February 22, 2019
Google News 1 minute Read

കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി സാനു ചാക്കോ കുറ്റം നിഷേധിച്ചു.  കൊലപാതകം നടത്തിയിട്ടില്ലെന്നാണ് പ്രതിയായ സാനു ചാക്കോ കോടതിയില്‍ പറഞ്ഞത്.  302-ാം വകുപ്പ് റദ്ദാക്കണമെന്നും മുങ്ങിമരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്  കണക്കിലെടുക്കണമെന്നും സാനു ചാക്കോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് മൂന്നാം പ്രതി ഇഷാനും കോടതിയെ അറിയിച്ചു.

കേസില്‍ വിശദമായ വിചാരണ നടത്തും. മറ്റ് പ്രതികളുടെ അഭിഭാഷകർ അവധി ചോദിച്ചു. കേസ് അടുത്ത രണ്ടിന് വീണ്ടും പരിഗണിക്കും.

Read Moreകെവിന്‍ വധക്കേസ്; വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ മുന്‍ എസ്‌ ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

അതേസമയം കെവിന്‍ വധക്കേസില്‍ വീഴ്ച്ച വരുത്തിയ എസ് ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ മുന്‍ എസ്. ഐ എം എസ് ഷിബുവിനാണ് കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെ നോട്ടീസ് നല്‍കിയത്.  പതിനഞ്ച് ദിവസത്തിനകം നോട്ടീസിന് മറുടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ് ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിന് നേരെ വി ഐ പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ് ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പു തല അന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ് ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്.

Read More: കെവിന്‍ കൊലക്കേസ്; കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും, പ്രതികളെ കുറിച്ച് വിവരം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തല്‍. കേസിലെ മുഖ്യ പ്രതി സ്യാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ എസ് ഐ ബിജുവിനെ നേരത്തെ പിരിച്ചു വിട്ടിരുന്നു. പൊലീസ് ഡ്രൈവര്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റും റദ്ദാക്കി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയെ വ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് പി മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റിയിരുന്നു. എസ് ഐ ഷിബുവിന് വിശദീകരണം നല്‍കാന്‍ പതിനഞ്ച് ദിവസം അനുവദിച്ചിട്ടുണ്ട്. ഇതിനു ശേഷം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here