Advertisement

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍എംപിഐ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചന

February 22, 2019
Google News 1 minute Read

 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി.ഐയുടെ പിന്തുണ യുഡിഎഫിനെന്ന് സൂചന. മതേതര വോട്ടുകള്‍ ഏകീകരിച്ച് ഫാസിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മിനെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന സമീപനമായിരിക്കും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്ന് കെ.കെ.രമ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയും സിപിഎമ്മും ഫാസിസ്റ്റ് പാര്‍ട്ടികളാണ്. സി പി എം നിരന്തരമായി വേട്ടയാടുകയാണ്. ശക്തിയുള്ള പ്രദേശങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഎം അനുവദിക്കുന്നില്ലെന്നും കെ.കെ.രമ പറഞ്ഞു. വടകരയിലടക്കം നാല് സീറ്റില്‍ ആര്‍.എം.പി.ഐ മത്സരിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. അങ്ങനെയെങ്കില്‍ ആര്‍.എം.പി.ഐ പിടിക്കുന്ന വോട്ടുകളായിരിക്കും വടകരയില്‍ വിജയിയെ നിര്‍ണ്ണയിക്കുക.

Read Also: ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം; എംഎല്‍എയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലടക്കം നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലടക്കം ആര്‍.എം.പി.ഐ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് എന്തെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നില്ല. വടകരയില്‍ 30,000 വോട്ടുകള്‍ വരെ ആര്‍.എം.പി.ഐ അവകാശപ്പെടുന്നുണ്ടെങ്കിലും 15,000-23,000 വരെ ഉറച്ച വോട്ടുകള്‍ പാര്‍ട്ടിക്കുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Read Also: വിജയസാധ്യതയുള്ളത് മതി; കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്

2009 ല്‍ പാര്‍ട്ടി രൂപീകരണത്തിന് ശേഷം ലോക് സഭയിലേക്ക് മത്സരിച്ച ടി.പി.ചന്ദ്രശേഖരന്‍ നേടിയത് 21,833 വോട്ടുകളാണ്.വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭൂരിപക്ഷം 56,186 വോട്ടുകളായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കെ.കെ.രമ നേടിയത് 20,504 വോട്ടുകളായിരുന്നു. വടകരയില്‍ വിജയിയെ നിര്‍ണയിക്കുന്നതിനുള്ള ശക്തമായ സ്വാധീനം ആര്‍എംപി ഐക്കുണ്ടെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു. ആര്‍ എം.പി ഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയും യുഡിഎഫിന് വോട്ട് മറിക്കാതിരിക്കുകയും ചെയ്താല്‍ നേട്ടം എല്‍ഡിഎഫിനായിരിക്കും.യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ സഹായിച്ചാല്‍, പകരം നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലം ആര്‍എംപിഐ ക്ക് നല്‍കാമെന്ന രാഷ്ട്രീയ ധാരണ രൂപപ്പെട്ടതായാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here