പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വികാരാധീനനായി വിതുമ്പി യോഗി ആദിത്യനാഥ്; വീഡിയോ

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണുതുടച്ച് വികരാധീനനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മന്‍ കി ബാത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി. ഭീകരാക്രമണത്തിനെതിരെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു യോഗി ആദിത്യനാഥ് കണ്ണ് തുടച്ച് വികാരാധീനനായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ ഭീകരവാദം തുടച്ചുനീക്കപ്പെടുമെന്ന് യോഗി പറഞ്ഞു. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണ്. വൈകാതെ മോദി സര്‍ക്കാര്‍ ഇതിനൊരു അവസാനം കണ്ടെത്തുമെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് ആദിത്യനാഥ് കണ്ണീര്‍ ഒഴുക്കിയത്.
#WATCH CM Yogi Adityanath answers a student’s question on #PulwamaTerrorAttack pic.twitter.com/HEAdz1cN07
— ANI UP (@ANINewsUP) 22 February 2019
മുഖ്യമന്ത്രിയുടെ മറുപടി വിദ്യാര്‍ത്ഥികള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here