കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നെഹ്‌റുവാണെന്ന് അമിത് ഷാ

കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്തിരിപ്പിച്ചത് നെഹ്‌റുവാണ്. ഇതാണ് കാശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നും അമിത് ഷാ പറഞ്ഞു.
Amit Shah: Rahul Gandhi raises questions on situation of Kashmir. I want to tell him that if questions are being raised about Kashmir today, it’s because of your great-grandfather Jawaharlal Nehru.When our forces were going to conquer PoK, who stopped them?It was Jawaharlal Nehru pic.twitter.com/sRYDwjftsB
— ANI (@ANI) February 24, 2019
Read Also: ഓര്‍മ്മ ദിവസത്തില്‍ ശ്രീദേവിയുടെ സാരി ലേലത്തിന്; ലേലം ഉറപ്പിച്ചത് 1.30ലക്ഷത്തിന്
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കാശ്മീരെന്നും നമ്മളില്‍ നിന്നും ആര്‍ക്കും ഇത് പിടിച്ചെടുക്കാനാകില്ലെന്നും ജമ്മുവില്‍ റാലിയില്‍ സംസാരിക്കവേ അമിത് ഷാ വ്യക്തമാക്കി. കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അതേ സമയം ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന വകുപ്പുകളിലൊന്നായ ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കണമെന്നുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കാശ്മീരില്‍ അമിത് ഷാ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here