ഓര്‍മ്മ ദിവസത്തില്‍ ശ്രീദേവിയുടെ സാരി ലേലത്തിന്; ലേലം ഉറപ്പിച്ചത് 1.30ലക്ഷത്തിന്

ബോളിവുഡിന്റെ അഭൗമ സൗന്ദര്യമായിരുന്ന ശ്രീദേവി ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2018ല്‍ ഇതേ ദിവസമാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ശ്രീദേവിയുടെ മരണ വാര്‍ത്ത ദുബായില്‍ നിന്ന് എത്തുന്നത്. മരണ വാര്‍ത്തയേക്കാള്‍ ഞെട്ടിച്ചത് മരണം ബാത്ത് ടബില്‍ മുങ്ങിയാണെന്നതായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി കുടുംബ സമ്മേതം ദുബായില്‍ എത്തിയത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തിരികെ വന്ന താരത്തിന്റെ മരണ വാര്‍ത്തയാണ് പിന്നീട് പുറത്ത് വന്നത്.
Read Also: ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ബോണി കപൂറും ജാന്‍വിയും(വീഡിയോ)
54ാം മത്തെ വയസ്സിലാണ് താരം ഓര്‍മ്മകളുടെ തിരശ്ശിലയ്ക്ക് പിന്നിലേക്ക് പോയത്. അതും ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്നതിനിടെ. ഷാരൂഖ് ഖാൻ ചിത്രമായ സീറോയിൽ അതിഥി താരമായി ശ്രീദേവി അഭിനയിച്ചിരുന്നു. മോം, ഇംഗ്ലീഷ് വിംഗ്ലീഷ് എന്നീ ചിത്രങ്ങളാണ് രണ്ടാം വരവില്‍ ശ്രീദേവി അഭിനയിച്ചത്. ഈ ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ശ്രീദേവിയെ തേടിയെത്തി.
ReadAlso: ജാൻവിയെ അനുകരിച്ച് ശ്രീദേവി; രസകരമായ വീഡിയോ പുറത്ത്
രണ്ടാം വരവിലെ ചിത്രങ്ങളായ ‘ഇംഗ്ലീഷ് വിംഗ്ലീഷി’ലും, ‘മോ’മിലിം സാരിയിലാണ് ബോളിവുഡിന്റെ സ്വപ്ന സുന്ദരി തിളങ്ങിയത്. സാരിയില്‍ അതീവ സുന്ദരിയായിരുന്ന താരത്തിന്റെ ഒരു സാരി ഓര്‍മ്മ ദിവസമായ ഇന്ന് ലേലത്തിന് വച്ചിരിക്കുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍.
ശ്രീദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കോട്ട സാരിയാണ് ലേലത്തിന് വച്ചത്. പര്‍പ്പിള്‍ കളര്‍ ബോര്‍ഡറുള്ള വെള്ളയില്‍ കറുത്തവരയുള്ള സാരി! ‘ബീയിങ് ഗോര്‍ജ്യസ് വിത്ത് ശ്രീദേവി’എന്ന പേരിലാണ് ലേലം നടത്തിയത്. 40,000രൂപയിലാണ് ലേലം ആരംഭിച്ചത്. എന്നാല്‍ 1.30ലക്ഷം രൂപയ്ക്കാണ് സാരി ലേലത്തില്‍ പോയത്. ആരാണ് സാരി ലേലത്തില്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ലേലമായി ലഭിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോണി കപൂര്‍ വ്യക്തമാക്കി. കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷനാണ് ബോണി കപൂര്‍ ഈ തുക കൈമാറിയത്. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനായാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here