അസം വിഷമദ്യദുരന്തം; മരണസംഖ്യ 140 ആയി ഉയര്‍ന്നു

അസം വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 140 ആയി ഉയർന്നു. ഗുവാഹത്തിയിൽ നിന്ന് 310 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൽമാറ തേയിലതോട്ടം തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അസമില്‍ വിഷമദ്യ ദുരന്തമുണ്ടായത്. മദ്യം കഴിച്ച തൊഴിലാളികൾ അവശ നിലയിലാകുകയും ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.
300 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. സംഭവത്തിൽ മദ്യനിർമാണ കമ്പനി ഉടമയടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനും അസം സർക്കാർ ഉത്തരവിട്ടു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ആശുപത്രിയിൽ കഴിയുന്നവർക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ടാഴ്ച മുമ്പാണ് ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് നൂറ് പേർ മരിച്ചത്.
Read More: അസമിൽ വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു
തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്നുമാണ് മദ്യം വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സല്‍മീറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ എറെയെന്ന് പോലീസ് പറഞ്ഞു. നൂറിലധികം ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ മദ്യം കഴിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. പത്ത് രൂപയ്ക്ക് വരെ മേഖലയില്‍ വ്യാജമദ്യം ലഭ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാറയിലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here