Advertisement

പ്രിയങ്കയ്ക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന

February 24, 2019
Google News 2 minutes Read

പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി റോബര്‍ട്ട് വദ്ര ഫെയ്‌സ്ബുക്കിലെഴുതി കുറിപ്പ് വൈറലായിരിക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എടുത്ത് പറയുന്ന പോസ്റ്റില്‍ ജനങ്ങളെ കൂടുതല്‍ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റോബര്‍ട് വാദ്ര പറഞ്ഞു.

രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞ മാറി വരുന്ന സര്‍ക്കാരുകള്‍ തന്നെ മോശമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് വദ്ര പറയുന്നു. ഈ ആരോപണങ്ങളിലൊന്നും ഒരു കഴമ്പുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അന്ധരും നിരാലംബരും അനാഥരുമായ നിരവധി പേര്‍ക്ക് താന്‍ ചെയ്ത സേവനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ചിന്തയാണ് ഉണര്‍ത്തുന്നത്. ഇതൊന്നും വെറുതെയാകാന്‍ പാടില്ലെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും റോബര്‍ട്ട് വദ്ര പോസ്റ്റിനൊപ്പം പങ്കുവെച്ചു.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് റോബര്‍ട്ട് വദ്ര. കേസില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് റോബര്‍ട്ട് വദ്രയെ ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനിനിടെയാണ് രാഷ്ട്രീയ പ്രവേശന സൂചന നല്‍കിയുള്ള റോബര്‍വദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്.

Read more: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആരോഗ്യം മോശം; റോബര്‍ട്ട് വദ്ര ചോദ്യം ചെയ്യലിന് എത്തിയില്ല

ഈ മാസം ആദ്യമാണ് പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. റോബര്‍ട്ട് വദ്ര അന്വേഷണം നേരിടുന്നതിനാല്‍ പിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം വലിയ വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here