സൈനികരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു

സൈനികരുടെ മനുഷ്യാവകാശം ഉറപ്പ് വരുത്താന്‍ പ്രത്യേക നയം രൂപീകരിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനു പുറമേ ദേശീയ മനുഷ്യാവകാശ കമ്മീഷനും ജമ്മു കാശ്മീര്‍ സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. ജോലിക്കിടെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ രണ്ട് സൈനികരുടെ പെണ്‍മക്കളാണ് ഹര്‍ജിക്കാര്‍. സൈനികര്‍ക്ക് നേരെ കശ്മീരില്‍ നടക്കുന്ന കല്ലേറും മറ്റ് ആക്രമണങ്ങളും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രമസമാധാന പാലനത്തിന്റെ ഭാഗമായി അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന സൈനികര്‍ അക്രമിക്കപ്പെടുന്നതില്‍ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും ജമ്മുകശ്മീര്‍ സര്‍ക്കാരിനും നോട്ടീസ് അയച്ചത്. ജമ്മു കാശ്മീരില്‍ സൈനികര്‍ ഭീകരവാദികളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ഭീഷണി നേരിടുന്നതായും രാജ്യത്തിനായുള്ള സേവനത്തിനിടെ സൈനികര്‍ക്ക് നേരെ കല്ലേറുണ്ടാകുന്ന അവസ്ഥയുണ്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. കല്ലേറ് പോലെയുള്ള ഇത്തരം നടപടികളിലൂടെ സൈനികരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണെന്നും ഇത് തടയാന്‍ നടപടി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here