റോബര്‍ട്ട് വധ്ര മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍

രാഷ്ട്രീയപ്രവേശനത്തിനുള്ള സൂചനകള്‍ നല്‍കിയതിനു പിന്നാലെ റോബര്‍ട്ട് വധ്ര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ മെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍. മൊറാദാബാദ് മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി ക്ഷണിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകളാണ് മണ്ഡലത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുളളതാണ് ബോര്‍ഡുകള്‍. വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധ്ര രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
Read Also:പ്രിയങ്കയ്ക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന
ജനങ്ങളെ സേവിക്കുന്നതിനായി താനും ഒരു പങ്ക് വഹിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു റോബര്‍ട്ട് വധ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളും പാഠങ്ങളും വെറുതേയാക്കാനാകില്ലെന്നും നല്ലതിനായി ഉപയോഗപ്പെടുത്തുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.ഈ മാസമാണ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് സെക്രട്ടറിയായി പ്രിയങ്കഗാന്ധി ചുമതലയേറ്റെടുത്തത്. രാഷ്ടീയത്തിലേക്ക് അപ്രതീക്ഷിതമായുള്ള പ്രിയങ്കയുടെ വരവിന് പിന്നാലെയാണ് ഭര്‍ത്താവ് റോബര്‍ട്ട് വധ്രയും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്.
എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ബിജെപിയുടെ കൈവശമിരിക്കുന്നതാണ് മൊറാദാബാദ് മണ്ഡലം.ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ സഖ്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് 80 മത്സരങ്ങളിലും മത്സരിക്കുന്നത്. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും നിലവില്‍ പ്രതിനിധീകരിക്കുന്ന അമേത്തിയിലും റായ്ബറേലിയിലും എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Read Also; സാമ്പത്തിക തട്ടിപ്പ്; ചോദ്യം ചെയ്യലിന് റോബര്‍ട്ട് വദ്ര വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി
അതേ സമയം കള്ളപ്പണക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പുകള്‍ നല്‍കാന്‍ ഡല്‍ഹി സിബിഐ കോടതി ഇന്ന് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം രേഖകള്‍ വാദ്രയുടെ അഭിഭാഷകര്‍ക്ക് നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടാണ് ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here