സാമ്പത്തിക തട്ടിപ്പ്; ചോദ്യം ചെയ്യലിന് റോബര്‍ട്ട് വദ്ര വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ വീണ്ടും ഹാജരായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റോബര്‍ട്ട് വദ്ര ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധം സംബന്ധിച്ചാകും റോബര്‍ട്ട് വദ്രയെ ഇന്ന് ചോദ്യം ചെയ്യുക. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേട്ടിന്റെ ആരോപണം. നേരത്തെ വാദ്രയുടെ സഹായി മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് കേസ് എന്നാണ് വദ്രയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. ചോദ്യം ചെയ്യലിനായി ഇ ഡി യുടെ മുന്‍പാകെ ഹാജരാകാന്‍ കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി പട്യാല ഹൗസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here