പ്രത്യാക്രമണത്തിന് പിന്നാലെ ഒഡീഷയില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം

പാക്കിസ്ഥാന് എതിരെ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഒഡീഷയില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം. കരസേനയ്ക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഒഡീഷയിലെ ബലേഷര്‍ ജില്ലയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഭൂമിയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന 2 മിസൈലുകളാണ് പരീക്ഷിച്ചത്. റഡാറുകളാല്‍ പിടിച്ചെടുക്കാന്‍ സാധിക്കാത്ത മിസൈല്‍ കൂടിയാണിത്. ട്രക്കുകളില്‍ നിന്ന് വരെ ഇത് പ്രയോഗിക്കാനാവും. പ്രത്യാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്.
ഇത് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങളല്ല [24 Fact Check]
25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി. ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഇന്ന് പരീക്ഷിച്ച മിസൈലുകള്‍.
ഇന്ത്യ ഇന്ന് നടത്തിയ പ്രിസിഷൻ സ്‌ട്രൈക്കിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസര്‍ അടക്കം മൂന്നൂറോളം ഭീകരരെയാണ് വധിച്ചത്. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായുള്ള പ്രത്യാക്രമണം തുടങ്ങിയത്. ബലാകോട്ടിൽ ഇന്ന് പുലർച്ചെ 3.45 നും, മുസാഫറാബാദിൽ 3.48നും, ചകോതിയിൽ 3.58നുമായിരുന്നു ആക്രമണം.
വ്യോമസേന 12 മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഭീകരക്യാമ്പുകൾ തകർക്കാനായി ഉപയോഗിച്ചത്. മിറാഷ് 2000 എയർക്രാഫ്റ്റ് വിമാനം 1000 കിലോഗ്രാം ബോംബുകളാണ് തീവ്രവാദ മേഖലകളിൽ വർഷിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ കണ്ട്രോൾ റൂമുകൾ, പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങൾ എന്നിവ തകർക്കാൻ ഇന്ത്യയ്ക്കായി. ചകോതി, മുസഫറാബാദ് എന്നിവടങ്ങളിലെ ഭീകര ക്യാമ്പുകളും തകർത്തു.
1000 കിലോഗ്രം ബോംബുകൾ; 12 മിറാഷ് യുദ്ധ വിമാനങ്ങൾ; തകർന്നത് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത് ഇങ്ങനെ
21 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ 300 ഓളം ഭീകരരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് ഇന്നത്തെ പ്രത്യാക്രമണ്തതിൽ തകർന്നത്. ആക്രമണത്തിൽ ജെയ്‌ഷെ കമാൻഡർമാരടക്കം കൊല്ലപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here