Advertisement

എട്ടു മാസത്തേയ്ക്ക് ജില്ലയിലെ ഒരു ബാങ്കും ഒരു കർഷകനും വായപാ തിരിച്ചടവിനായി നോട്ടീസ് അയക്കില്ല : ജോയ്‌സ് ജോർജ് എംപി

February 26, 2019
Google News 1 minute Read

ജില്ലയിലെ ബാങ്കുകൾ വായ്പകളുടെ പേരിൽ കർഷകരെ പീഢിപ്പിക്കരുതെന്നും ഇനിയും കർഷക ആത്മഹത്യകളുണ്ടായാൽ കാരണക്കാരാകുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിൽ പ്രേരണ കുറ്റം ചുമത്തി നടപടിയെടുക്കുമെന്നും ഇടുക്കി എംപി അഡ്വ: ജോയ്‌സ് ജോർജ്. കടബാധ്യതകൾ മൂലമുള്ള കർഷക ആത്മഹത്യകൾ ജില്ലയിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലാപഞ്ചായത്തിൽ വിളിച്ചു ചേർത്ത ബാങ്കുകളുടെ അവലോകന യോഗത്തിലാണ് എംപി ജില്ലയിലെ ബാങ്കുകൾക്ക് താക്കീത് നല്കിയത്.

പ്രളയക്കെടുതി ,കാർഷിക വിളകളുടെ ഗണ്യമായ തോതിലുള്ള ഉല്പാദനക്കുറവ്, വിലത്തകർച്ച തുടങ്ങിയവയാൽ നട്ടം തിരിയുന്ന കർഷകർക്കു ബാങ്കുകളുടെ വക ജപ്തി നോട്ടീസും, ഭീഷണിയും കൂടിയായപ്പോൾ സ്വയം ജീവനൊടുക്കുക എന്ന വഴി തിരഞ്ഞെടുക്കാൻ ചിലർ നിർബന്ധിതരായ സാഹചര്യത്തിലാണ് ബാങ്ക് മേധാവികളെ വിളിച്ചു വരുത്തി ഇടുക്കി എംപിയുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗം നടത്തിയത്.

Read Also : ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ

ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിലാണ് നിർദ്ദിഷ്ടകാലാവധിയായ 2019 ഒക്ടോബർ 31 വരെ വായ്പ കുടിശിഖകളുടെ പേരിലുള്ള നടപടികൾ പൂർണ്ണമായും നിർത്തി വയ്ക്കുവാൻ അഡ്വ. ജോയ്സ് ജോർജ് എംപി ബാങ്കുകൾക്ക് നിർദ്ദേശം നൽകിയത്. കാർഷിക വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ കർഷകരുടെ മുഴുവൻ ബാങ്ക് വായ്പകൾക്കും ഈ കാലയളവിൽ നടപടി ഉണ്ടാകില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here