ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ട്; പ്രതിപക്ഷ പാർട്ടികൾ വ്യോമസേന നടപടിയെ സ്വാഗതം ചെയ്തു

പാക്ക് അധിനിവേശ കാശ്മീരിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് എതിരെ നടത്തിയ പ്രത്യാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ട്.പ്രതിപക്ഷ പാർട്ടികൾ തീവ്രവാദികൾക്കെതിരായ വ്യോമസേന നടപടിയെ സ്വാഗതം ചെയ്തു. തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകിയ സേനാ അംഗങ്ങളെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി .
പ്രതിപക്ഷ നിരയിൽ നിന്ന് ആദ്യ പ്രതികരണം കോൺഗ്രസ് അധ്യക്ഷന്റെതായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ പൈലറ്റുമാർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്ന് അദേഹം ട്വിറ്ററിൽ കുറിച്ചു. സുരക്ഷയ്ക്കായി സേനകൾ സ്വീകരിക്കുന്ന നടപടിയെ ഒറ്റക്കെട്ടായി പിന്തുണക്കുമെന്ന് പിന്നാലെ മല്ലിഗാർജുൻ ഖാർഖെ. മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി യും പ്രത്യാക്രമണം നടത്തിയ സൈനികരെ അഭിനന്ദിച്ചു.
ഇന്ത്യാസ് അമേസിങ്ങ് ഫൈറ്റേഴ്സ് എന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്താ ബാനർജി ട്വിറ്ററിലൂടെ ഇന്ത്യൻ എയർഫോഴ്സിന് നൽകിയ പുതിയ നിർവചനം.ഇപ്പോഴാണ് പ്രധാനമന്ത്രി സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയതെന്ന് ബഹുജൻ സമാജ് പാർട്ടി അദ്യക്ഷ മായാവതി പറഞ്ഞു. നേരെത്തെ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിരുന്നെങ്കിൽ പുൽവാമ യും ,ഉറിയും, പത്താൻ കോട്ട് ഭീകാരാക്രമണവും സംഭവിക്കില്ലായിരുന്നുവെന്ന് മായാവതി നിരിക്ഷി ച്ചു .
Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമാജ് വാദ് പാർട്ടി അദ്യക്ഷൻ അഖിലേഷ് യാദവ് മുതലായവരും സൈന്യത്തെ അഭിനന്ദിച്ചു. പ്രത്യാക്രമണവിവരം പ്രതിപക്ഷ പാർട്ടികളെ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗാണ് അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here