അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല, സന്തോഷം: ശ്യാമപ്രസാദ്

ഈ വർഷത്തെ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി എ ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത ഒരു ഞായറാഴ്‌ച തെരഞ്ഞെടുത്തു.  മികച്ച സംവിധായകനും ശ്യാമപ്രസാദാണ്‌ ( ഒരു ഞായറാഴ്‌ച ) . മികച്ച നടനായി ജയസൂര്യ(ഞാൻ മേരിക്കുട്ടി, ക്യാപ്‌റ്റൻ)യേയും സൗബിൻ ഷാഹിറി(സുഡാനി ഫ്രം നൈജീരിയ)നേയും നടിയായി നിമിഷ സജയനേയും (ചോല. ഒരു കുപ്രസിദ്ധ പയ്യൻ)ജൂറി തെരഞ്ഞെടുത്തു.

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. പല തരത്തിലുള്ള താല്‍പര്യങ്ങളുള്ള ജൂറിയാണ് അടുത്തിടെയായി ഉള്ളതെന്നും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടന്നും ശ്യാമപ്രസാദ് പ്രതികരിച്ചു.

Read Moreസംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ശ്യാമപ്രസാദ് മികച്ച സംവിധായകന്‍

മന്ത്രി എ കെ ബാലനാണ്‌ അവർഡുകൾ പ്രഖ്യാപിച്ചത്‌.49ാമത്‌ ചലച്ചിത്ര പുരസ്‌ക്കാരങ്ങളാണ്‌ ഇന്ന്‌ പ്രഖ്യാപിച്ചത്‌. പ്രശസ്ത സംവിധായകനും ജൂറി ചെയര്‍മാനുമായ കുമാര്‍ സാഹ്നിയും മറ്റ് അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.രചനാവിഭാഗം ജൂറി ചെയര്‍മാൻ  പി കെ പോക്കർ, സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ.

Read Moreസംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച സ്വഭാവ നടനായി ജോജു ‘ജോസഫ്’

വിജയ് യേശുദാസാണ് മികച്ച പിന്നണി ഗായകന്‍. ശ്രേയാ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും ലഭിച്ചു(നീര്‍മാതളപ്പൂവിനുള്ളില്‍-ചിത്രം-ആമി). മികച്ച തിരക്കഥാകൃത്തുക്കള്‍- സക്കരിയ, മുഹ്സിന്‍ പെരാരി. വിശാല്‍ ഭരദ്വാജാണ് മികച്ച സംഗീത സംവിധായകന്‍. കാര്‍ബണിലെ ഗാനങ്ങളാണ് വിശാലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More