‘സുഡാനി’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സുഡുവിന്‍റെ അഭിനന്ദനം

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു സുഡാനി ഫ്രം നൈജീരിയ. 2018 ലെ ചലച്ചിത്ര അവാര്‍ഡുകളില്‍ അഞ്ചെണ്ണം സ്വന്തമാക്കി സുഡാനി ഫ്രം നൈജീരിയ അംഗീകരിക്കപ്പെട്ടപ്പോള്‍ അണിയറ പ്രവര്‍ത്തകരെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച സാമുവേല്‍ റോബിന്‍സണ്‍. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ മുഹസിന്‍ പരാരി, സക്കരിയ,സൗബിന്‍ എന്നിവരെ അഭിനന്ദിച്ച സാമുവേല്‍ സുഡാനിയിലൂടെ മാസ്മരിക പ്രകടനം കാഴ്ച വച്ച ഉമ്മമാരെ അഭിനന്ദിക്കാനും സുഡു മറന്നില്ല. ചില പ്രശ്നങ്ങള്‍ മൂലം അണിയറപ്രവര്‍ത്തകരുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും സാമുവേല്‍ വെളിപ്പെടുത്തി. സക്കരിയ,മുഹസിന്‍, സൗബിന്‍ കൂട്ടുകെട്ടിലെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും സാമുവേല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന പുരസ്കാരങ്ങളില്‍ മികച്ച ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ കരസ്ഥമാക്കിയപ്പോള്‍ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത് സുഡാനിയുടെ തിരക്കഥാകൃത്തുക്കളായ മുഹസിന്‍ പരാരിയും സംവിധായകന്‍ കൂടിയായ സക്കരിയയും ആണ്. മികച്ച സഹനടിമാര്‍ക്കുളള പുരസ്കാരവും സുഡാനിയിലൂടെ പ്രേക്ഷക പ്രീതി നേടിയ സാവിത്രി ശ്രീധരനും സരസ ബാലിശ്ശേരിയും പങ്കിട്ടു.
Read More: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച സ്വഭാവ നടനായി ജോജു ‘ജോസഫ്’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here