പാകിസ്ഥാനിലേക്കുള്ള വിമാന സർവ്വീസുകൾ ഒമാൻ നിർത്തിവച്ചു

പാകിസ്ഥാനിലേക്കുള്ള വിമാനസർവ്വീസുകൾ ഒമാൻ നിർത്തിവച്ചു. ഒമാനിൽ നിന്നും പാകിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്ന ഒമാൻ വിമാനക്കമ്പനികളാണ് സർവ്വീസ് താത്കാലികമായി നിർത്തിവച്ചത്.
ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും,ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ചത്. ഇതോടെ ഒമാൻ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും സലാം എയറിന്റെ കറാച്ചി, മുൾട്ടാൻ, സിയാൽ കോട്ട് സർവീസുകളും അവസാനിപ്പിച്ചു.
Read Also : പാക് ആക്രമണം: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണം നീക്കി
പാകിസ്ഥാൻ സിവിൽ ഏവിയേഷൻ വിഭാഗത്തിൽ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ പുനസ്ഥാപിക്കില്ലെന്നും ഒമാൻ എയർ, സലാം എയർ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read Also : ഒരു വൈമാനികനെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
നേരത്തെ പാക് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. അടച്ച വിമാനങ്ങൾ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങൾ പുനരാരംഭിച്ചു. അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമിച്ചതിനെത്തുടർന്ന് കശ്മീരിലും ഹിമാചൽ പ്രദേശിലും ഉൾപ്പെടെ എട്ടോളം വിമാനത്താവളങ്ങളാണ് സേവനം താൽക്കാലികമായി നിർത്തിവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here