തലശേരിയില്‍ ബിജെപി ഓഫീസിന് മുന്നില്‍ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി; 3 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ തലശേരിയില്‍ ബിജെപി ഓഫീസിന് മുന്നിലെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
ഇതര സംസ്ഥാന തൊഴിലാളികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. മൂന്ന് പേരെയും തലശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി സൂക്ഷിച്ച ബോംബുകളാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here