Advertisement

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച്‌ 12ന് അന്തിമ വോട്ടെടുപ്പിനു വയ്ക്കും

February 28, 2019
Google News 1 minute Read

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച്‌ 12ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അന്തിമ വോട്ടെടുപ്പിനു വയ്ക്കും. ഈയാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങള്‍ നിരാകരിച്ച പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, മാർച്ച് 29 നുള്ളിൽ ബ്രെക്സിറ്റ് വേണമെന്നാണ് തന്റെ താത്പര്യമെന്നും വ്യക്തമാക്കി.

ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള മാ​ര്‍​ച്ച്‌ 29 എ​ന്ന തീ​യ​തി നീ​ട്ടി വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ബ്രി​ട്ടീ​ഷ് എം​പി​മാ​ര്‍​ക്ക് പാ​ര്‍​ല​മെ​ന്‍റി​ല്‍ വോ​ട്ട് ചെ​യ്യാ​നാണ് അ​വ​സ​ര​മൊ​രു​ങ്ങുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വിട്ടുപോകുന്നത് വൈകിക്കണോ എന്ന് മാർച്ച് 14ന് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ തീരുമാനിക്കുമെന്നാണ് പ്രധാനമന്ത്രി മേ വ്യക്തമാക്കിയിരിക്കുന്നത്.യൂറോപ്യൻ യൂണിയനുമായി കരാറോടെയാണോ കരാറില്ലാതെയാണോ ബ്രെക്സിറ്റ് വേണ്ടത് എന്നതിലാണ് വോട്ടെടുപ്പ്. ഇതു രണ്ടുമല്ലെങ്കിൽ ജൂൺ വരെ വൈകിപ്പിക്കുക എന്നതു പരിഗണിക്കും.

Read Also : ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളില്‍ നിന്ന് ഇളവുനേടാനുള്ള തെരേസ മെയുടെ ശ്രമം പരാജയം

തീ​യ​തി നീ​ട്ടാ​ന്‍ ത​യാ​റ​ല്ലെ​ന്ന ക​ടും​പി​ടി​ത്തം ഉ​പേ​ക്ഷി​ച്ച പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് ബ്രെ​ക്സി​റ്റ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന എം​പി​മാ​രെ കൂ​ടെ നി​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു നീ​ക്കം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ങ്ങ​നെ നീ​ട്ടി​വ​യ്ക്കു​ന്ന​ത് കൂ​ടു​ത​ല്‍ കു​ഴ​പ്പ​ത്തി​ലേ​ക്കാ​യി​രി​ക്കും ന​യി​ക്കു​ക​യെ​ന്ന് ലേ​ബ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് ജെ​റ​മി കോ​ര്‍​ബി​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മാ​ര്‍​ച്ച്‌ 12 നാ​ണ് ബ്രെ​ക്സി​റ്റ് പി​ന്‍​മാ​റ്റ ക​രാ​റി​ല്‍ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഭേ​ദ​ഗ​തി​ക​ള്‍​ക്ക് പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​കാ​രം ന​ല്‍​കു​ന്നി​ല്ലെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ക​രാ​റി​ല്ലാ​ത്ത ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി തേ​ടും. ഇ​തി​നും അ​നു​മ​തി ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലാ​ണ് ബ്രെ​ക്സി​റ്റ് നീ​ട്ടി വ​യ്ക്കാ​നു​ള്ള നി​ര്‍​ദേ​ശം അ​തി​ന​ടു​ത്ത ദി​വ​സം വോ​ട്ടി​നി​ടു​ക.

നീ​ട്ടി​വ​യ്ക്കു​ന്ന​തി​നോ​ട് ത​നി​ക്കു യോ​ജി​പ്പി​ല്ലെ​ന്നു കൂ​ടി തെ​രേ​സ മേ​യ് എം​പി​മാ​ര്‍​ക്കു മു​ന്നി​ല്‍ ആ​വ​ര്‍​ത്തി​ച്ചു. മാ​ര്‍​ച്ച്‌ 29നു ​ത​ന്നെ ബ്രെ​ക്സി​റ്റ് പൂ​ര്‍​ത്തി​യാ​ക്കു​ക എ​ന്ന​തു ത​ന്നെ​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here