മസൂദ് അസറിനെതിരെ ലോക രാഷ്ട്രങ്ങൾ; യാത്ര വിലക്ക് ർേപ്പെടുത്തണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ആവശ്യം

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരെ നിലപാടെടുത്ത് ലോക രാഷ്ട്രങ്ങൾ. മസൂദീന് യാത്ര വിലക്ക് വേണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ലോകരാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു. മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യുഎൻ പക്ഷാസമിതിയിലാണ് ആവശ്യം ഉന്നയിച്ചത്.
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നടപടിയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. മൈക്ക് പോംപിയോയും അജിത് ദോവലും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. സൈനിക നടപടികൾ നിർത്തിവെക്കണമെന്നും സംഘർഷത്തിന് അയവുവരുത്താൻ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും അമേരിക്ക പറഞ്ഞു. പാകിസ്ഥാന് മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. ഭീകരർക്ക് ഒളിത്താവളം ഒരുക്കരുതെന്നും ഭീകരരുടെ സാമ്പത്തിക സഹായം തയണമെന്നും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
Read Also : ഇന്ത്യൻ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധു കൊല്ലപ്പെട്ടു
കാശ്മീർ അതിർത്തിയിൽ ഇന്നും സ്‌കൂളുകൾക്ക് അവധിയാണ്. രജൗരി, പൂഞ്ച് മേഖലയിലെ സ്‌കൂളുകൾക്ക് ഇന്നും അവധിയാണ്.
അതേസമയം, പൂഞ്ചിൽ വെടിവെപ്പ് തുടരുകയാണ്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിയ്ക്കുന്നുണ്ട്. പാക്കിസ്ഥാൻ പിടിച്ച് വച്ചിരിക്കുന്ന ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമനെ വിട്ടുകിട്ടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here