തോട്ടമുടമകളിൽ നിന്നും ഭൂനികുതി വാങ്ങരുതെന്ന് ജില്ലാ കളക്ടർമാർക്ക് റവന്യൂ മന്ത്രിയുടെ നിർദ്ദേശം

ഹാരിസൺ ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന തോട്ടമുടമകളിൽ നിന്നും ഭൂനികുതി വാങ്ങരുതെന്ന് ജില്ലാ കളക്ടർമാർക്ക് റവന്യൂ മന്ത്രിയുടെ നിർദ്ദേശം . ഹാരിസൺ കൈമാറിയ റിയല്‍ എസ്റ്റേറ്റിൽ നിന്നും നികുതി ഈടാക്കാൻ കൊല്ലം ജില്ലാകളക്ടർ അനുമതി നൽകിയ സാഹചര്യത്തിലാണ് റവന്യൂ മന്ത്രിയുടെ ഇടപെടൽ .
Read More: ഹാരിസൺ കേസ്; ഉദ്യോഗസ്ഥർക്ക് തിരിച്ചടി
ഹാരിസൺ മലയാളം പ്ലാന്റേഷൻ റിയ എസ്റ്റേറ്റിന് കൈമാറിയ 83 ഹെക്ടർ ഭൂമിയിൽ നികുതിയടയ്ക്കാൻ കൊല്ലം ജില്ലാകളക്ടർ അനുമതി നൽകിയിരുന്നു. റിയക്കു പിന്നാലെ പ്രിയ, തെന്മല എസ്റ്റേറ്റുകളിൽ നിന്നും നികുതി ഈടാക്കാനും കളക്ടർ അനുമതി നൽകി. ഇത് വിവാദമായ സാഹചര്യത്തിലാണ് റവന്യൂ മന്ത്രിയുടെ ഇടപെടൽ. നികുതി ഈടാക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും അതുവരെ മറ്റ് നടപടികൾ പാടില്ലെന്നുമാണ് ജില്ലാ കളക്ടർമാർക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിർദ്ദേശം നൽകിയത്.നികുതി ഈടാക്കാൻ ഏതു സാഹചര്യത്തിലാണ് കളക്ടർ തീരുമാനിച്ചതെന്നറിയില്ലന്ന് റവന്യൂ മന്ത്രി ട്വൻറി ഫോറിനോട് പറഞ്ഞു.
കൊല്ലം, കോട്ടയം ,പത്തനംതിട്ട ,ഇടുക്കി കലക്ടർ മാർക്കാണ് റവന്യൂ മന്ത്രി നിർദ്ദേശം നൽകിയത്. സ്പെഷ്യൽ ഓഫീസറായിരുന്ന രാജമാണിക്യം റിപ്പോർട്ട് ഹൈക്കോടതി തള്ളിയെങ്കിലും തോട്ടം ഉടമകളിൽ നിന്നും ഉപാധിരഹിതമായി നികുതി ഈടാക്കേണ്ടന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ മന്ത്രിസഭായോഗം ഈ വിഷയം ചർച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here