ഷവോമി റെഡ്മി നോട്ട് 7 പ്രോ അവതരിപ്പിച്ചു

ഷവോമി റഎഡ്മി നോട്ട് 5 പ്രോ, 6 പ്രോ എന്നിവയ്ക്ക ശേഷം ഇതേ സീരീസിലെ പുതിയ ഫോണായ നോട്ട് 7 പ്രോ അവതരിപ്പിച്ചു. ഡെൽഹിയിൽ നടന്ന ചടങ്ങിലാണ് ഫോൺ അവതരിപ്പിച്ചത്.
48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്.
2.5 ഡി ക4വ്ഡ് ഗ്ലാസാണ് ഫോണിൻറെ ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 6 ലെയ4 ഗ്ലോസി ഫിനിഷാണ് നോട്ട് 7 പ്രോയ്ക്ക് ഉള്ളത്. നെപ്റ്റിയൂൺ ബ്യൂ, നെബൂല റെഡ്, ക്ലാസിക് സ്‌പൈസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. യൂണിഗ്ലാസ് ബോഡി ഫോണിൻറെ പിന്നിലും മുന്നിലും ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുണ്ട്. യുഎസ്ബി ആദ്യമായി സി ടൈപ്പാണ്. എന്നാൽ ഓഡിയോ ജാക്കറ്റും, ഐആ4 ബ്ലാസ്റ്ററും നിലനി4ത്തിയിട്ടുണ്ട്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഫോണിന്റെ സ്‌ക്രീൻ വലിപ്പം.ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
Read Also : റെഡ്മി നോട്ട് 6 പ്രോ ഇന്ത്യൻ വിപണിയിൽ; വിലയും മറ്റ് സവിശേഷതകളും
റെഡ്മീ നോട്ട് 7 പ്രോയിൽ എത്തുമ്പോൾ പെ4ഫോമൻസിന് വേണ്ടി പുതിയ പ്രോസസ്സ4 ഷവോമി കണ്ടെത്തിയിരിക്കുന്നത്. ക്രിയോ 460 ആ4ക്കിട്ടെക്കോടെ എത്തുന്ന സ്‌നാപ്ഡ്രാഗൺ 675 ആണ് ഫോണിൻറെ ചിപ്പ് സെറ്റ്. മികച്ച ഗെയിം,ബാറ്ററി, ചൂടാവാത്ത പ്രവ4ത്തനം ഈ ഫോണിന് ലഭിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. 6ജിബിയാണ് ഫോണിൻറെ റാം ശേഷി.ഒപ്പം അടിസ്ഥാന ശേഖരണ ശേഷി 128 ജിബിയാണ്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ക്വിക്ക് ചാ4ജിംഗ് സംവിധാനവും ഫോണിനുണ്ട്. 14 കസ്റ്റമറൈസേഷനോടെ എത്തുന്ന എംഐ 10 ഇന്റ4ഫേസാണ് ആൻഡ്രിയോ പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here