Advertisement

സ്വര്‍ണം കടത്തിയതിന് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

March 1, 2019
Google News 0 minutes Read

നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയതിന് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനിൽ ഫ്രാൻസിസിന് സസ്പെന്‍ഷന്‍. അന്വേഷണവിധേയമായാണ് നടപടിയെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു. കസ്റ്റംസും വിജിലൻസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേരാണ് ഇന്ന് സ്വര്‍ണക്കടത്തിന് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാൻ, കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസിന് സ്വർണ്ണം കൈമാറുമ്പോൾ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു. പിടിയിലായ ഉദ്യോഗസ്ഥനെ കുറിച്ച് കസ്റ്റംസും വിജിലൻസും അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ പിടികൂടി

സ്ഥിരമായി കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുനില്‍ ഫ്രാന്‍സിസ് നിരീക്ഷണത്തിലായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വർണമാണ്.

മൂന്ന് കിലോയോളം സ്വര്‍ണം കൈമാറുന്നതിനിടെ ഡിആര്‍ഐ സംഘമെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. സുനില്‍ ഫ്രാന്‍സിസിന് ബാത്‌റൂമില്‍ വെച്ചാണ് മൂവാറ്റുപുഴ സ്വദേശി സ്വര്‍ണം കൈമാറിയത്. ബാത്‌റൂമില്‍ വെച്ച് കൈമാറിയ സ്വര്‍ണവുമായി പുറത്തുവന്ന സുനില്‍ ഫ്രാന്‍സിസിനെ ഡിആര്‍ഐ സംഘം പിടികൂടുകയായിരുന്നു. സുനില്‍ ഫ്രാന്‍സിസ് നേരത്തെയും സ്വര്‍ണ്ണക്കടത്തിനു കൂട്ടുനിന്നിട്ടുണ്ടെന്നാണ് ഡിആര്‍ഐ സംഘം പറയുന്നത് .ഇയാള്‍ക്കെതിരെ രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു സുനില്‍ ഫ്രാന്‍സിസ്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥനെ ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു. അറസ്റ്റിലായ കസറ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിനെ ചോദ്യം ചെയ്തു വരുകയാണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. പിടിയിലായ ഉദ്യോഗസ്ഥനെതിരെ നേരത്തെയും ഇത്തരം പരാതികള്‍ കസ്റ്റംസിന് ലഭിച്ചിരുന്നതായി വിവരമുണ്ട്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞയാഴ്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്റര്‍നാഷണല്‍ അറൈവലില്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം കണ്ടെത്തിയത്. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ  സ്വര്‍ണവേട്ടയായിരുന്നു ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here