Advertisement

ഇതാണ് നമ്മുടെ ഹീറോ; അഭിനന്ദനെ സ്വാഗതം ചെയ്ത് ഗംഭീര്‍

March 1, 2019
Google News 7 minutes Read

പാക്കിസ്താന്‍റെ പിടിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം
ഗംഭീര്‍. ‘അദ്ദേഹം തിരികെയെത്തും വരെ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് തന്റെ മകനെ തിരികെ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് ‘ – ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

Read More: അഭിമാനമാണ് അഭിനന്ദന്‍; തിരിച്ചെത്തിയ വൈമാനികനെ സ്വാഗതം ചെയ്ത് മോദി

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അഭിനന്ദന്‍ വര്‍ത്തമനെ പാകിസ്താന്‍ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറിയത്. വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന്
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു. ഇതേ തുടര്‍ന്ന് കൈമാറ്റം ഔദ്യോഗികമായി പൂര്‍ത്തിയാക്കാനായത് 9.20-നാണ്.

Read More: അഭിനന്ദന്‍ വര്‍ധമാനെ വിശദമായ മെഡിക്കല്‍ പരിശോധനക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

വാഗാ അതിര്‍ത്തിയില്‍ ബി.എസ്.എഫാണ് അഭിനന്ദന്‍ വര്‍ത്തമാനെ പാക് അധികൃതരില്‍ നിന്ന് സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബി.എസ്.എഫിനെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ഉടന്‍ അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്കായി അമൃത്സറിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകും.

Read More: സാഭിമാനം ഈ നിമിഷം; അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി (വീഡിയോ)

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here