പാചക വാതക സിലിണ്ടറിന് വില കൂട്ടി

പാചക വാതക സിലിണ്ടറിന് വില കൂട്ടി. സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് രണ്ട് രൂപ 8 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും വില കൂട്ടി.
ആഗോള വിപണിയിൽ ഇന്ധനവില വർധിച്ചതിനാലാണ് എൽപിജി സിലിണ്ടറിന്റെ വില കൂട്ടിയിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി.
Read Also : രണ്ടുകോടി ജനങ്ങള്‍ക്ക് സൗജന്യ പാചകവാതകം
അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില ഉയർന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വർധിക്കാൻ കാരണമായതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
Read Also : സവാള വില കുത്തനെ ഇടിഞ്ഞു
അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിർണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസങ്ങളിൽ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും ചെയ്തിരുന്നു.