Advertisement

‘മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലിൽ കണ്ടാൽ അറിയിക്കണം’; കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

March 2, 2019
Google News 1 minute Read

അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലിൽ കണ്ടാൽ അറിയിക്കണമെന്ന് മത്സ്യ തൊഴിലാളികളോട് പറഞ്ഞു. കടൽ വഴിയും അക്രമത്തിന് സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ഫിഷറീസ് വകുപ്പിന്റേതാണ് നിർദേശം.

Read Also : പുൽവാമയിൽ വീണ്ടും സ്‌ഫോടനം

അതേസമയം, അതിർത്തി ജില്ലകളിൽ സംഘർഷാവസ്ഥ തുടരുകയാണ്.  സംസ്ഥാനം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ പാക്ക് റെയിഞ്ചേഴ്‌സ് ഇപ്പോഴും കനത്ത ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രി വെടിനിർത്തൽ കരാർ ലംഘിച്ച് പൂഞ്ചിൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരും അഞ്ചു സുരക്ഷ സൈനികരുമാണ് കൊല്ലപ്പെട്ടത്.

നേരത്തെ പുൽവാമയിലെ ത്രാലിലും സ്‌ഫോടനമുണ്ടായിരുന്നു. സ്‌ഫോടനത്തിൽ നാട്ടുകാരന് പരിക്ക് പറ്റി.

അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വെസ്റ്റേൺ റെയിൽവേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here