പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണ സംഘത്തിൽ കൂട്ട സ്ഥലംമാറ്റം. ; ഒരു ഡിവൈഎസ്പിയെയും രണ്ട് സി ഐ മാരെയും സ്ഥലം മാറ്റി

കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലക്കേസ് അന്വേഷണ സംഘത്തിൽ കൂട്ട സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് സംഘത്തിലെ മൂന്ന് പേരെ കൂടി സ്ഥലം മാറ്റി. ഒരു ഡിവൈഎസ്പിയെയുംയെയും രണ്ട് സി ഐമാരെയുമാണ് സ്ഥലം മാറ്റിയത്.
കാസർഗോഡ് എസ്പി എ ശ്രീനിവാസിനെ കണ്ണൂർകാസർഗോഡ് ക്രൈബാഞ്ച് എസ്പിയായി നിയമിച്ചു. സുകുമാര പിള്ള ഐപിഎസ് ആണ് പുതിയ എസ്ബിസിഐഡി പോലീസ് സൂപ്പറിന്റന്റ്.
പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 4 ദിവസം കഴിയുമ്പോഴേക്കും അന്വേഷണ സംഘത്തിൽ കൂട്ട സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് സംഘത്തിലെ ഒരു DySP യെയും രണ്ട് സി.ഐമാരെയുമാണ് അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. ഡിവൈഎസ്പി ഷാജു ജോസ് സിഐമാരായ സുനിൽ കുമാർ രമേശൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
കേസന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ 5 അംഗ സംഘത്തിൽ ഇനിയുള്ളത് ഡിവൈഎസ്പി പ്രദീപ് കുമാർ മാത്രമാണ്.
നേരത്തേ ക്രൈംബ്രാഞ്ച് SP മുഹമ്മദ് റഫീഖിനെ അന്വേഷണ സംഘത്തിന്റെ തലവൻ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ് പകരം ചുമതല.കോടതി കസ്‌റ്റഡിയില്‍ വിട്ട പ്രതികളെ ചോദ്യം ചെയ്യാനിരിക്കെയാണ് അന്വേഷണ സംഘത്തിലെ 4 ഉദ്യോഗസ്ഥരെ മാറ്റുന്നത്.
Read More: പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഏറ്റെടുക്കും
ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് കസ്‌റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ചോദ്യം ചെയ്യാനിരിക്കെയാണ് അന്വേഷണ സംഘത്തിലെ അഴിച്ചുപണി. ഇത് അന്വേഷണത്തെ സാരമായി ബാധിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here