Advertisement

കളക്ടറുടെ മിന്നൽ പരിശോധന; മീറ്ററില്ലാത്ത ഓട്ടോക്കാരെ കൈയ്യോടി പിടികൂടി

March 2, 2019
Google News 1 minute Read

മീറ്ററിടാത്ത ഓട്ടോക്കാരെ കൈയ്യോടെ പിടികൂടി എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുല്ല.

സംസ്ഥാനത്തെ ഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാർക്കും എതിരെയുള്ള വ്യാപക പരാതികളിലൊന്നാണ് മീറ്റർ പ്രവർത്തിപ്പിക്കാതെയും ഇല്ലാതെയുമൊക്കെയുള്ള ഓട്ടം. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാർ അമിത ചാർജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു മിന്നൽ പരിശോധനയെന്നാണ് റിപ്പോർട്ടുകൾ.

Read Also : ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് 50 പൈസ മാത്രം ! കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ ഉടൻ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി

വെസ്റ്റ് കൊച്ചിയിൽ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്‌സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസൻസില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥർ പിടികൂടി. സംഭവങ്ങളിൽ 41 ഓളം കേസുകളുമെടുത്തെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here