സ്ത്രീ സംരഭകരുടെ ആഗോള വനിതാ സമ്മേളനം എറണാകുളം ബോൾഗാട്ടി പാലസിൽ നടന്നു

സ്ത്രീ സംരഭകരുടെ ആഗോള വനിതാ സമ്മേളനം എറണാകുളം ബോൾഗാട്ടി പാലസിൽ നടന്നു. സ്ത്രീ സംരംഭകർക്കായി പ്രവർത്തിക്കുന്ന ഇ – ഉന്നതി സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി സംരംഭകരും, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
സ്ത്രീകൾക്ക് തുടങ്ങാനാകുന്ന സംരംഭങ്ങൾ, പുതിയ രീതിയിലുള്ള ബിസിനസ് ആശയങ്ങൾ തുടങ്ങിയവ പങ്ക് വെയ്ക്കുന്നതിനും ബിസിനസ് സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവസരമൊരുക്കുന്നതായിരുന്നു സമ്മേളനം.സംരംഭക താത്പര്യമുള്ള സ്ത്രീകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഇ – ഉന്നതി സ്‌ഥാപക ഡോ. ബിന്ദു സത്യജിത് പറഞ്ഞു.
Read Also : സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന നവാംഗന 2019 ഗവർണർ ഉദ്ഘാടനം ചെയ്തു
വിവിധ വിഷയങ്ങയിൽ പ്രമുഖർ പങ്കെടുത്ത ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ആർട്ടിഫിഷൽ ഇന്റലിജൻസും സ്വകാര്യതയിന്മേലുള്ള വെല്ലുവിളികളും എന്ന വിഷയത്തിൽ ഫ്ലവേഴ് ഗ്രൂപ്പ് എംഡി ആർ ശ്രീകൺഠൻ നായരും സംസാരിച്ചു.
വിമെൻ 2020: നാളെയിലേക്ക് ഒന്നിച്ച് എന്നതായിരുന്നു സമ്മേളനത്തിൻറെ മുദ്രാവാക്യം. വിവിധ സെഷനുകളിലായി കൊച്ചി മേയർ സൗമിനി ജെയിൻ, എഐസിസി വക്താവ് ഷമ മുഹമ്മദ്, പി.രാജീവ്, സുജയ് പോൾ, സൈക്കോളജിസ്റ്റ് ഡോ. ലിസി ഷാജഹാൻ, വിനോദിനി ഐസക്ക്, അംബിക പിള്ള, ഡോ. തുഷാര ജെയിംസ്, സൗമ്യ വിദ്യാധർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here