Advertisement

മോദി 30,000 കോടി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി, റഫാല്‍ വൈകാന്‍ കാരണം പ്രധാനമന്ത്രി മാത്രമെന്ന് രാഹുല്‍ ഗാന്ധി

March 3, 2019
Google News 6 minutes Read
womens commission sends notice to rahul gandhi

റഫാല്‍ യുദ്ധ വിമാനങ്ങള്‍ വൈകാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി 30,000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അഭിനന്ദനെ പോലെയുള്ളവര്‍ എന്തിന് ജീവന്‍ പണയംവെച്ച് കാലഹരണപ്പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിക്കണമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിനൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഫാല്‍ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോള്‍ മനസിലാക്കുന്നതായും മുന്‍ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാതിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here